Header

Aalika kanna Lyrics

ആലില കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും
ആലില കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും
ഉയിരിൻ… വേദിയിൽ
സ്വര കന്യകമാര്‍ നടമാടും….
ആലില കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും

വഴിയമ്പലത്തിൽ വഴി തെറ്റി വന്നൂ
ഞാനൊരു വാനമ്പാടി..
വഴിയമ്പലത്തിൽ വഴി തെറ്റി വന്നൂ
ഞാനൊരു വാനമ്പാടി..
ഒരു ചാൺ വയറിനു ഉൾത്തുടി താളത്തിൽ
കണ്ണീർ പാട്ടുകൾ പാടാം ഞാൻ
കണ്ണീർ പാട്ടുകൾ പാടാം ഞാൻ
ഓഓ.. ഓഓ….
ഓഓ…….. ഓഓഓ
ആലില കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും

വേദനയെല്ലാം വേദാന്തമാക്കി ഞാനിന്നൊരീണം പാടി
വേദനയെല്ലാം വേദാന്തമാക്കി ഞാനിന്നൊരീണം പാടി
സുന്ദര രാഗത്തിൻ സിന്ദൂര കിരണങ്ങൾ
കുരുടന്നു കൈവടിയായി…
കുരുടന്നു കൈവടിയായി…
ഓഓ.. ഓഓ….
ഓഓ…….. ഓഓഓ
ആലില കണ്ണാ നിന്റെ
മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും
ആയിരം കനവുണരും
ഉയിരിൻ വേദിയിൽ
സ്വര കന്യകമാര്‍ നടമാടും….
ആലില കണ്ണാ നിന്റെ
മുരളിക കേൾക്കുമ്പോൾ
എൻ മനസ്സിൽ പാട്ടുണരും
ആയിരം കനവുണരും
Mmmmmm…   mmmmm mmmmm ….mmmmmmm

Related to:

You may also like ...

No comment

Leave a Reply

Your email address will not be published. Required fields are marked *